സ്വകാര്യബസുകൾ കാരുണ്യയാത്ര നടത്തി

അടിവാട് ഹീറോ യങ്‌സ് ക്ലബ് ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ നടത്തിയ സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഫ്ലാഗ് ഓഫ് ചെയ്യുന്നു
കവളങ്ങാട്
മൂവാറ്റുപുഴ സ്വദേശി വടക്കേടത്ത് നൗഷാദിന്റെ ചികിത്സാസഹായത്തിനായി അടിവാട് ഹീറോ യങ്‌സ് ക്ലബ് ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി. പൈങ്ങോട്ടൂർ– ചാത്തമറ്റം– പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ഹീറോ യങ്‌സ്’ ബസും കോതമംഗലം– വടാട്ടുപാറ റൂട്ടിൽ സർവീസ് നടത്തുന്ന ‘പടിക്കാമറ്റം’ ബസുമാണ് കാര്യണ്യയാത്ര നടത്തിയത്.
ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹീറോ യങ്‌സ്. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജുവും അടിവാട് ടൗണിൽ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തുവും ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് ചീഫ് കോ-–ഓർഡിനേറ്റർ സി എം അഷ്‌റഫ് അധ്യക്ഷനായി. പ്രിൻസ് വർക്കി, അനൂപ് ജോർജ്, മുഹസിന ഷിഹാബ്, എം പി ഷൗക്കത്തലി, നിസമോൾ ഇസ്മയിൽ, എൻ കെ മുഹമ്മദ്, ജോജി എടാട്ടിൽ, സി ബി നവാസ് എന്നിവർ സംസാരിച്ചു.










0 comments