സി അയ്യപ്പന്റെ നിര്യാണത്തിൽ അനുശോചിച്ചു

സി അയ്യപ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ സംസാരിക്കുന്നു
നെടുമ്പാശേരി
നെടുമ്പാശേരി പാറക്കടവ് മേയ്ക്കാട് പ്രദേശങ്ങളിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന മേയ്ക്കാട് ചൗരിയ്ക്കൽ സി അയ്യപ്പന്റെ നിര്യാണത്തിൽ നെടുമ്പാശേരി ഈസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ ചേർന്നുനടത്തിയ അനുശോചനയോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ അനുസ്മരണ പ്രഭാഷണം നടത്തി.
കർഷകസംഘം ആലുവ ഏരിയ പ്രസിഡന്റ് എ കെ തോമസ് അനുശോചനപ്രമേയം അവതരിപ്പിച്ചു. സിപിഐ എം ആലുവ ഏരിയ കമ്മിറ്റി അംഗം തമ്പി പോൾ അധ്യക്ഷനായി. ജനാധിപത്യ മഹിള അസോസിയേഷൻ ആലുവ ഏരിയ പ്രസിഡന്റ് എ ലത, കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് പി ജെ ജോയ്, സിപിഐ എം നെടുമ്പാശേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി സണ്ണി പോൾ, സിപിഐ നേതാവ് പി സി ഏലിയാസ്, ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിസന്റ് എം എ ബ്രഹ്മരാജ്, പി വി പൗലോസ്, ടി വി പ്രതീഷ് എന്നിവർ സംസാരിച്ചു.










0 comments