ആർടി ഓഫീസിന്റെ കോൺക്രീറ്റ് സീലിങ് അടർന്നുവീണു

കാക്കനാട് ആർടി ഓഫീസിന്റെ കോൺക്രീറ്റ് സീലിങ്ങിന്റെ ഭാഗം അടർന്നുവീണപ്പോൾ
കാക്കനാട്
സിവിൽ സ്റ്റേഷനിലെ ആർടി ഓഫീസിന്റെ കോൺക്രീറ്റ് സീലിങ്ങിന്റെ ഭാഗം അടർന്നുവീണു. ബുധൻ വൈകിട്ട് നാലോടെയായിരുന്നു സംഭവം. സീലിങ് തകർന്നുവീണ ഭാഗത്ത് ജീവനക്കാർ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
ആർടി ഓഫീസിന്റെ പല ഭാഗത്തും സീലിങ് ജീർണിച്ച നിലയിലാണെന്ന് ജീവനക്കാർ പറഞ്ഞു. മഴക്കാലത്ത് മേൽക്കൂരയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നത് ചുവരുകളെയും കോൺക്രീറ്റ് സീലിങ്ങുകളെയും കൂടുതൽ ദുർബലമാക്കി. ശുചിമുറിഭാഗത്ത് ചോർച്ച കൂടുതലാണ്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര പരിശോധനയും അറ്റകുറ്റപ്പണികളും നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.










0 comments