ad
Deshabhimani

കേരള റീട്ടെയ്ൽ കോൺക്ലേവ് സംഘടിപ്പിച്ചു

Conclave

കേരള റീട്ടെയ്‌ൽ കോൺക്ലേവ് ഉദ്ഘാടന സമ്മേളനത്തിൽ മിൽമ ചെയർമാൻ കെ എസ് മണി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 02:20 AM | 1 min read

കൊച്ചി


കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിസിസിഐ), നിയമ സേവന സ്ഥാപനമായ അൽറ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ച് കൊച്ചിയിൽ ‘കേരള റീട്ടെയ്‌ൽ കോൺക്ലേവ്' സംഘടിപ്പിച്ചു.


ഉദ്ഘാടന സമ്മേളനത്തിൽ മിൽമ ചെയർമാൻ കെ എസ് മണി മുഖ്യാതിഥിയായി. അൽറ്റാസിറ്റ് ഗ്ലോബൽ സ്ഥാപകനും സിഇഒയുമായ സുധീർ രാജ രവീന്ദ്രൻ, അസോസിയറ്റ് പാർട്ണർ. മഞ്ജു അമ്മനാഥ്, സിസിസിഐ പ്രസിഡന്റ് വിനോദിനി സുകുമാർ, വൈസ് പ്രസിഡന്റ് ബിബു ബി പുന്നൂരാൻ എന്നിവർ സംസാരിച്ചു.


കോൺക്ലേവിന്റെ ഭാഗമായി ‘ഇന്ത്യൻ ഉപഭോക്തൃ സമ്പദ്‌ വ്യവസ്ഥയുടെ ഡിജിറ്റൽ പരിണാമം' എന്ന വിഷയത്തില്‍ പാനൽ ചര്‍ച്ച നടന്നു. റീട്ടെയ്ൽ രംഗത്തെ മികച്ച നേട്ടങ്ങൾക്കുള്ള ‘സ്‌പൈസ് കോസ്റ്റ് എക്‌സലൻസ്' പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി സ്റ്റാർ) വുമൺ എൻട്രപ്രണർ ഓഫ് ദി ഇയറായും മെർസിലീസ് ഐസ്‌ക്രീം റീട്ടെയ്‌ൽ ബ്രാൻഡ് ഓഫ് ദി ഇയറായും തെരഞ്ഞെടുക്കപ്പെട്ടു.


വിവിധ വിഭാഗങ്ങളിലായി വി–-ഗാർഡ്, സിജിഎച്ച് എർത്ത്, മേക്ക് യുവർ ഓൺ പെർഫ്യൂം, മൈ ഡിസൈനേഷൻ, പിട്ടാപ്പിള്ളിൽ ഏജൻസീസ്, പവിഴം, മിസ്റ്റി മൗണ്ടൻ പ്ലാന്റേഷൻ റിസോർട്ട്, സിന്തൈറ്റ് ഇൻഡസ്ട്രീസ്, കല്യാൺ ജ്വല്ലേഴ്സ്, ക്രേസ് ബിസ്‌കറ്റ്‌സ്, മിൽമ എന്നിവയും പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home