കിഴുമുറി വലിയപള്ളിയിലെ നാണയശേഖരം പ്രദർശനത്തിനൊരുങ്ങുന്നു

പിറവം
ഓട്ടക്കാലണ, നയാപൈസ, കാശ് തുടങ്ങി പഴയ നാണയങ്ങളുടെ അപൂര്‍വശേഖരം പ്രദര്‍ശനത്തിനൊരുക്കാന്‍ തീരുമാനിച്ച് രാമമംഗലം കിഴുമുറി ഓർത്തഡോക്സ് വലിയപള്ളി. വിവിധ കാലഘട്ടങ്ങളിൽ വിശ്വാസികൾ കിഴുമുറി സെന്റ് ജോർജ് പുണ്യാളന് വഴിപാടായി സമർപ്പിച്ചതും പള്ളിയുടെ പുരാതനമായ മേൻമ്പൂട്ടിൽ തലമുറകളായി സൂക്ഷിച്ചതുമായ നാണയശേഖരമാണ് കാലഘട്ടത്തിനനുസരിച്ച് തരംതിരിച്ചത്. ഫാ. സ്കറിയ പി ചാക്കോ പുളിക്കാശേരിൽ കോർ എപ്പിസ്കോപ്പയാണ് ഉദ്യമത്തിനു പിന്നിൽ.
സ്വാതന്ത്ര്യ ശേഷം വിവിധ വർഷങ്ങളിൽ പുറത്തിറക്കിയ വിവിധ രൂപത്തിലുള്ള ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, 10, 20 പൈസകളുമുണ്ട്. ഉക്രയ്‌ൻ, ബെൽജിയം, ജപ്പാൻ, ചൈന, ഫ്രാൻസ്, ഇസ്രയേൽ ഉൾപ്പെടെ 30 വിദേശരാജ്യങ്ങളിലെ നാണയങ്ങളുമുണ്ട്. ഇവ ദേവാലയത്തിനുസമീപം പ്രത്യേക സംവിധാനം ഒരുക്കി പ്രദർശിപ്പിക്കും.








0 comments