തീരദേശസംരക്ഷണത്തിന് എന്റെ കടൽ പദ്ധതിയുമായി ഷിപ്‌യാർഡ്

വൈപ്പിൻ
കേരളത്തിലെ കടൽത്തീരങ്ങൾ നവീകരിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി കൊച്ചിൻ ഷിപ്‌യാർഡിന്റെയും റൈസ് അപ് ഫോറം എന്ന യുവജനസംഘടനയുടെയും നേതൃത്വത്തിൽ "എന്റെ കടൽ" പദ്ധതി മാലിപ്പുറം ചാപ്പ ബീച്ചിൽ ഷിപ്‌യാർഡ് സിഎസ്ആർ ഹെഡ് സമ്പത്ത് കുമാർ ഉദ്ഘാടനം ചെയ്‌തു. റൈസ് അപ് ഫോറം ബോർഡ് അംഗം ശിൽപ്പ ശശി അധ്യക്ഷയായി.
ലോക നാവികദിനത്തില്‍ സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ബീച്ച് ശുചീകരണപ്രവർത്തനവും എന്റെ കടൽ ഫോട്ടോ ഫ്രം റിബൺ കട്ട് ചെയ്ത് കൊച്ചിൻ ഷിപ്‌യാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ കെ കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി, ആലുവ ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥികള്‍, എസ്എന്‍എം ഐഎംടി എന്‍ജി. കോളേജ് എന്‍എസ്എസ് വിഭാഗം, ഐഐവി യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍, മാല്യങ്കര നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികള്‍, ആര്‍എല്‍വി കോളേജ് വിദ്യാര്‍ഥികള്‍, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഹരിതകര്‍മസേന എന്നിവർ പങ്കാളികളായി.










0 comments