ad
Deshabhimani

രുചിക്കാം, നീരാളി മോമോസും
സമുദ്ര സദ്യയും

CMFRI

സിഎംഎഫ്ആർഐയിലെ ഭക്ഷ്യമേളയിലെ തീരമൈത്രി ഫുഡ് കോർട്ടിൽ തയ്യാറാക്കിയ നീരാളി റോസ്റ്റുമായി സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർവിമൻ (സാഫ്) പ്രവർത്തക /ഫോട്ടോ: സുനോജ് നൈനാൻ മാത്യു

avatar
സ്വന്തം ലേഖകൻ

Published on Nov 05, 2025, 03:07 AM | 1 min read

കൊച്ചി


നീരാളി വിഭവങ്ങളുടെ നീണ്ടനിരയുമായി സിഎംഎഫ്‌ആർഐയിൽ കടൽവിഭവങ്ങളുടെ ഭക്ഷ്യമേള തുടങ്ങി. നാലാമത് ആഗോള മറൈൻ സിന്പോസിയമായ മീകോസിനോടനുബന്ധിച്ച് നടത്തുന്ന മേളയിൽ നീരാളി മോമോസും ചുരുട്ടും സാൻഡ്‌വിച്ചുമെല്ലാം ഭക്ഷണപ്രിയർക്കായി തയ്യാറാണ്‌.



മോമോസ്‌ ഒന്നിന്‌ 30 രൂപയാണ്‌ വില. നീരാളി ചുരുട്ടിന്‌ 40 രൂപയും സാൻഡ്‌വിച്ചിന്‌ 50 രൂപയുമാണ്‌. നീരാളി ബിരിയാണിക്ക്‌ 300 രൂപയും റോസ്‌റ്റിന്‌ 250 രൂപയുമാണ്‌. സമുദ്രവിഭവങ്ങൾ അടങ്ങിയ അടിപൊളി സമുദ്രസദ്യയും കഴിക്കാം. ചെമ്മീൻ, കൂന്തൽ, കക്ക, ചെമ്മീൻ ചമ്മന്തി, മീൻ വറുത്തത്‌, മീൻകറി ഉൾപ്പെടുന്ന സമുദ്ര സദ്യയ്‌ക്ക്‌ 300 രൂപയാണ്‌. മീൻകറി ഉ‍ൗണിന്‌ 100 രൂ‍പയാണ്‌. കപ്പയും മീനിനും 150 രൂപയും. മീൻ ചേർത്ത് നിർമിച്ച വിവിധയിനം പലഹാരങ്ങൾ, കല്ലുമ്മക്കായ നിറച്ചത് തുടങ്ങിയവയും ലഭ്യമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സമയം. വ്യാഴംവരെയാണ് ഭക്ഷ്യമേള.



മീനിന്റെ ചെവിക്കല്ല്‌ ഉപയോഗിച്ചുള്ള ആഭരണങ്ങളും മേളയുടെ സ്‌റ്റാളിൽ ലഭ്യമാണ്‌. അറുനൂറ്‌ രൂപമുതലാണ്‌ വില. മീനിന്റെ തലയിൽനിന്നുള്ള കല്ല്‌ ലോക്കറ്റായുള്ള മാലകൾ എല്ലാവരെയും ആകർഷിക്കുന്നവയാണ്‌. കമ്മലും ബ്രെയ്‌സ്‌ലെറ്റുമെല്ലാം ഇവിടെ ലഭിക്കും. വിഴിഞ്ഞം മഹിളാ സ‍ൗഹൃദത്തിലെ ഫാത്തിമയാണ്‌ ആഭരണങ്ങൾ നിർമിച്ചത്‌. സിഎംഎഫ്‌ആർഐയിൽനിന്ന്‌ ലഭിച്ച അഞ്ചു ദിവസത്തെ പരിശീലനംകൊണ്ടാണ്‌ ഇത്തരം ആഭരണങ്ങൾ ഉണ്ടാക്കാൻ പഠിച്ചതെന്ന്‌ ഫാത്തിമ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home