സിഎംഐ മീഡിയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ലിയോ തദ്ദേവൂസ് , അൽഫോൺസ് , ആന്റോ അക്കര
കൊച്ചി
സിഎംഐ സഭയുടെ 2026-ലെ ഇയർ ഓഫ് മീഡിയ ആചരണത്തിന്റെ ഭാഗമായുള്ള മീഡിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമ, സംഗീതം, പത്രപ്രവർത്തനം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. സംവിധായകന്‍ ലിയോ തദ്ദേവൂസ്, സംഗീത സംവിധായകന്‍ അൽഫോൺസ് ജോസഫ്, മാധ്യമപ്രവര്‍ത്തകന്‍ ആന്റോ അക്കര എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 20നും 21നും കാക്കനാട് ജനറൽ ഹൗസില്‍ നടക്കുന്ന നാഷണൽ മീഡിയ കോൺക്ലേവിൽ മന്ത്രി റോജി എം ജോൺ പുരസ്‌കാരം സമ്മാനിക്കും.









0 comments