പ്രശ്‌നപരിഹാരത്തിന് അടിയന്തര നടപടിയുമായി ചീഫ് മിനിസ്റ്റർ വിത്ത് മീ

പിറവം
പരാതിപറഞ്ഞ് മടുത്ത പ്രശ്നത്തിന് അടിയന്തര പരിഹാരവുമായി ചീഫ് മിനിസ്റ്റർ വിത്ത് മീ. കോട്ടയം -എറണാകുളം റോഡിൽ നീർപ്പാറമുതൽ കാഞ്ഞിരമറ്റംവരെയുള്ള ഭാഗത്തെ സുരക്ഷാ അടയാളങ്ങൾ മാഞ്ഞുപോയത് കാൽനടയാത്രക്കാർക്ക് നിരന്തരം അപകടം ഉണ്ടാക്കിയിരുന്നു. ഇത് അരയൻകാവ് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വിനിൽകുമാർ ചീഫ് മിനിസ്റ്റർ വിത്ത് മീ പരിപാടിയിൽ അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചു.
ഒരുവർഷംമുന്പ് കലക്ടർക്ക് ഉൾപ്പെടെ സമർപ്പിച്ച പരാതിയിൽ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്ക് സമർപ്പിച്ചുവെങ്കിലും നടപടിയായില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം മുളന്തുരുത്തി അസി. എൻജിനിയറുടെ നേതൃത്വത്തിൽ അരയൻകാവ് കവലയിലെ റോഡിൽ അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. ഏതാനും ദിവസങ്ങൾക്കകം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.








0 comments