Deshabhimani

കാട് കാക്കാൻ ഉന്നതിയുടെ മക്കൾ

Civil Defence members

സിവിൽ ഡിഫൻസ് അംഗങ്ങൾ അഗ്നി രക്ഷാനിലയം ഉദ്യോഗസ്ഥരോടൊപ്പം

വെബ് ഡെസ്ക്

Published on Oct 24, 2026, 01:30 AM | 1 min read

കോതമംഗലം


കാട് കാക്കാൻ വനവാസി ഉന്നതികളിൽനിന്നുള്ള വനവാസി ജനതയെ സിവിൽ ഡിഫൻസ് അംഗങ്ങളാക്കി പരിശീലനം നൽകി സേനയുടെ ഭാഗമാക്കുക എന്ന ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ് കോതമംഗലം അഗ്നി രക്ഷാനിലയം.


രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഇടപെടൽ. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര, കൂടാതെ കല്ലേലിയുടെ കുടിയേറ്റമേഖല തുടങ്ങി ഒമ്പത്‌ ഉന്നതികളിലെ തദ്ദേശവാസികളെയാണ്‌ സേനയുടെ ഭാഗമാക്കിയത്‌. 2025 ആഗസ്‌തിലാണ് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ 94 പേർക്ക് പരിശീലനം നൽകിയത്. ഇതിന്‌ ഇന്ത്യയിലെ ആദ്യ ട്രൈബൽ സിവിൽ ഡിഫൻസ് വളന്റിയേഴ്സ് എന്ന പദവിയും ലഭിച്ചു. ജനുവരിയിൽ രണ്ടാംഘട്ട പരിശീലനവും പൂർത്തിയാക്കി.


ആദിവാസി ഉന്നതികളിൽ പരിക്കേൽക്കുന്നവരെ ചാക്കിൽ കെട്ടിയും മറ്റുമാണ് ആശുപത്രിയിൽ എത്തിച്ചേരുന്നത്. എന്നാൽ, ഇതിന് മാറ്റംവരുത്തുന്നതിനായി കോതമംഗലം അഗ്നി രക്ഷാനിലയം അധികൃതർ സ്പയിൻ ബോർഡ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇവർക്കായി വിതരണം ചെയ്തു.


സംസ്ഥാനത്തെ മറ്റു നിരവധി അഗ്നി രക്ഷാനിലയങ്ങളിൽ സ്കൂബ ഡൈവിങ്‌ പരിശീലനം നൽകിയും കഴിഞ്ഞകാലങ്ങളിൽ കോതമംഗലം അഗ്നി രക്ഷാനിലയം ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സിവിൽ ഡിഫൻസിന്റെ യൂണിഫോം വിതരണം എസ്‌ടിഒ മുഹമ്മദ് അജ്മൽ ഷാ ഉദ്ഘാടനം ചെയ്തു. സിവിൽ ഡിഫൻസ് കോ–ഓർഡിനേറ്റർ വി എം ഷാജി, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ വിനോദ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home