ad
Deshabhimani

പൊന്നുരുന്നിയിൽ സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം

city gas
വെബ് ഡെസ്ക്

Published on Jun 05, 2025, 01:57 AM | 1 min read


കൊച്ചി

വീടുകളിൽ പൈപ്പ്‌ലൈന്‍വഴി പാചകവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് കൊച്ചി കോർപറേഷൻ 53–--ാം ഡിവിഷൻ പൊന്നുരുന്നിയിൽ തുടക്കമായി. ആദ്യ കണക്‌ഷൻ വരേക്കാട്ട് റോഡിൽ ജോണിന്റെ വീടിന് നൽകി മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.


കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണിത്‌. ആദ്യഘട്ടം ഒമ്പത് ഡിവിഷനുകളിലാണ്‌ പ്രവർത്തനം നടക്കുന്നത്. പൊന്നുരുന്നിയിൽമാത്രം 1200 വീടുകളിൽ പാചകവാതകം ലഭിക്കാൻ സംവിധാനങ്ങൾ ഒരുക്കി. ജില്ലയിൽ 40,000 വീടുകൾക്ക് കണക്‌ഷൻ നൽകി.


യോഗത്തിൽ കൗൺസിലർ സി ഡി ബിന്ദു അധ്യക്ഷയായി. സിപിഐ എം വൈറ്റില വെസ്റ്റ് ലോക്കൽ സെക്രട്ടറി എ എസ് ജബ്ബാർ, ടി ആർ അജയൻ, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് അസോസിയറ്റ് മാനേജർ അനൂപ് അശോക്, ബി ബാലഗോപാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home