പോർനിലങ്ങളിൽ കൂടുതൽ കരുത്തോടെ

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൂവപ്പാടത്തുനിന്ന് ഫോർട്ട് കൊച്ചി വെളി മൈതാനത്തേക്ക് നടന്ന തൊഴിലാളി മാർച്ച്

സ്വന്തം ലേഖകൻ
Published on Oct 15, 2026, 03:29 AM | 2 min read
എം എം ലോറൻസ്നഗർ (ഫോർട്ട്കൊച്ചി വെളി മൈതാനം)
തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കാനും കേന്ദ്ര–സംസ്ഥാന സര്ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്ക്കെതിരെ തൊഴിലാളിബഹുജന ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കാനും ആഹ്വാനംചെയ്ത് സിഐടിയു ജില്ലാസമ്മേളനം സമാപിച്ചു.
എം എം ലോറൻസ് നഗറിൽ സമാപന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോണ് ഫെര്ണാണ്ടസ് അധ്യക്ഷനായി. കെ എന് ഗോപിനാഥ്, ദീപ കെ രാജന്, എസ് ശര്മ, സി കെ ഹരികൃഷ്ണന്, സി ബി ചന്ദ്രബാബു, പി ആര് മുരളീധരന്, കെ ജെ മാക്സി എന്നിവര് സംസാരിച്ചു. ജില്ലാസെക്രട്ടറി പി ആർ മുരളീധരൻ സ്വാഗതവും സി ഡി നന്ദകുമാർ നന്ദിയും പറഞ്ഞു.
കെ ജെ ജേക്കബ്, ടി എം മുഹമ്മദ് നഗറിൽ രണ്ട് ദിവസങ്ങളിലായി നടന്ന പ്രതിനിധിസമ്മേളനത്തിലെ പൊതുചര്ച്ചയില് വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് 47 പേര് പങ്കെടുത്തു. 15 പ്രമേയങ്ങള് സമ്മേളനം അംഗീകരിച്ചു. ക്രഡന്ഷ്യല് റിപ്പോര്ട്ട് ഡി രഘുനാഥ് പനവേലി അവതരിപ്പിച്ചു. പുതുതായി ചേര്ത്ത സിഐടിയു സന്ദേശം വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും സംസ്ഥാന സെക്രട്ടറി വി ശിവന്കുട്ടിക്ക് ജില്ലാ സെക്രട്ടറി പി ആര് മുരളീധരന് കൈമാറി. കെ എം റിയാദ് നന്ദി പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി കൂവപ്പാടത്തുനിന്ന് ഫോർട്ട്കൊച്ചി വെളിമൈതാനത്തേക്ക് ആയിരക്കണക്കിന് തൊഴിലാളികൾ അണിനിരന്ന റാലി നടന്നു.
ജോൺ ഫെർണാണ്ടസ് പ്രസിഡന്റ്; പി ആർ മുരളീധരൻ സെക്രട്ടറി
കൊച്ചി
സിഐടിയു ജില്ലാ പ്രസിഡന്റായി ജോണ് ഫെര്ണാണ്ടസിനെയും ജില്ലാ സെക്രട്ടറിയായി പി ആര് മുരളീധരനെയും ഫോർട്ട്കൊച്ചി വെളിയിൽ ചേർന്ന ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. സി കെ പരീതാണ് ട്രഷറർ. 100 അംഗ ജില്ലാ കമ്മിറ്റിയെയും 330 അംഗ ജില്ലാ ജനറല് കൗണ്സിലിനെയും 38 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
മറ്റുഭാരവാഹികൾ: സി എം ദിനേശ്മണി, കെ വി മനോജ്, സി കെ മണിശങ്കര്, സി ഡി നന്ദകുമാര്, എ പി ലൗലി, പി എസ് മോഹനന്, മിനി മനോഹരന്, എം പി ഉദയന്, കെ എസ് രഞ്ജിനി, യേശുദാസ് പറപ്പിള്ളി, വി എ സക്കീര് ഹുസൈന്, എന് സി മോഹനന്, ഷീബ ജൂഡ് (വൈസ്പ്രസിഡന്റുമാർ), എം ജി അജി, കെ എസ് അരുണ്കുമാര്, കെ എം അഷറഫ്, പി എം മുജീബ് റഹ്മാന്, എ ജി ഉദയകുമാര്, ടി ആര് ബോസ്, എസ് കൃഷ്ണമൂര്ത്തി, ടി വി സൂസന്, നിഷ കെ ജയന്, സോണി കോമത്ത്, വിനീത വിജയന്, കെ ജെ ഏയ്ഞ്ചല്, പി ഇക്ബാല്, ഡി രഘുനാഥ് പനവേലി (ജോയിന്റ് സെക്രട്ടറിമാർ).









0 comments