Deshabhimani

സിഐടിയു ജില്ലാസമ്മേളനം: ഇന്ന്‌ പതാകദിനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2026, 02:18 AM | 1 min read

കൊച്ചി


സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പതാകദിനാചരണം തിങ്കളാഴ്‌ച നടക്കും. സിഐടിയു മുൻ സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദന്റെ അനുസ്‌മരണദിനത്തിലാണ്‌ പതാകദിനാചരണം.


തൊഴില്‍ കേന്ദ്രങ്ങളിലും യൂണിയന്‍ ഓഫീസുകള്‍ക്കുമുന്നിലും വ്യവസായ സ്ഥാപനങ്ങള്‍ക്കുമുന്നിലും പതാക ഉയര്‍ത്തും. ഏലൂരില്‍ ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഫോർട്ട് കൊച്ചി വെളി മൈതാനം ജങ്‌ഷനിലും ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് കൊച്ചി ഫിഷറീസ് ഹാർബറിലും പതാക ഉയർത്തും.


13ന് കെ ജെ ജേക്കബ്, ടി എം മുഹമ്മദ് നഗറിൽ പ്രതിനിധി സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. 14ന് നടക്കുന്ന പ്രകടനം കൂവപ്പാടത്തുനിന്ന് ആരംഭിച്ച് സമ്മേളനവേദിയായ വെളി മൈതാനത്ത്‌ എം എം ലോറൻസ് നഗറിൽ എത്തും. തുടർന്ന് പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കൊച്ചിയും പരിസരവും അലങ്കാരിച്ചു തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home