സിഐടിയു പ്രതിഷേധിച്ചു

ചെല്ലാനം ഹാർബറിൽ സിഐടിയു സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ് ഉദ്‌ഘാടനം ചെയ്യുന്നു
പള്ളുരുത്തി
ചെല്ലാനം ഹാർബറിലെ സമാധാന അന്തരീക്ഷം തകർക്കാനുളള ഐഎൻടിയുസി നീക്കത്തിനെതിരെ സിഐടിയു നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ് ഉദ്ഘാടനം ചെയ്തു.
സിഐടിയു ചെല്ലാനം ഹാർബർ ലോഡിങ് തൊഴിലാളി യൂണിയൻ പ്രസിഡന്റ് പി സി രജു അധ്യക്ഷനായി.
സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ, കെ പി ശെൽവൻ, പി ആർ ഷാജികുമാർ, പി ബി ദാളോ, എൻ ജെ ജോയി, വി ജെ നിക്സൻ, എ എം ഷാജി, ജെസീന്ത ബെർണാഡ്, കെ ഡി പ്രസാദ് എന്നിവർ സംസാരിച്ചു.










0 comments