സഹകരണ ജീവനക്കാര്‍ പ്രതിഷേധിച്ചു

കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി കാക്കനാട് സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിനുമുന്നില്‍ നടത്തിയ ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട് സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് നടത്തി.
സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള ക്ഷേമപെൻഷൻ വിതരണം നിർത്തലാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക, സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ അവകാശം തടഞ്ഞ നടപടി പിൻവലിക്കുക, പെൻഷൻ വിതരണം ചെയ്ത ഏജന്റുമാർക്കുള്ള ഇൻസെന്റീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച്.
തുടർന്ന് നടന്ന ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എ ജയരാജ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ ബി ജയപ്രകാശ്, ടി ആർ സുനിൽ, സംസ്ഥാന സമിതി അംഗം സി പി അനിൽ, ജില്ലാ സെക്രട്ടറി ആർ അനീഷ്, ജില്ലാ ട്രഷർ എ വി ഷൈലജ, തൃക്കാക്കര ഏരിയ സെക്രട്ടറി കെ വി ഷീജ എന്നിവർ സംസാരിച്ചു.









0 comments