തൊഴിലാളികളുടെ സേവന-–വേതനവ്യവസ്ഥകൾ പരിഷ്‌കരിക്കണം

ഓൾ കേരള അലൈൻമെന്റ്– -ടയർ ടെക്നീഷ്യൻസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ടയർ- വീൽ അലൈൻമെന്റ് മേഖലയിലെ തൊഴിലാളികളുടെ തൊഴിൽസുരക്ഷിതത്വം ഉറപ്പാക്കണമെന്നും സേവന-–വേതനവ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്നും ഓള്‍ കേരള അലൈൻമെന്റ്-– ടയർ ടെക്നീഷ്യൻസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു.
എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്കാരികകേന്ദ്രത്തിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. അഡ്വ. എം ഹരിലാല്‍ അധ്യക്ഷനായി. മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ അലി അക്ബർ, കെ ടി രാജു, ഡിനു വർക്കല, കെ കെ ഷിന്റോ, വി അനിൽകുമാർ, വി ആർ അനീഷ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികള്‍: കെ എ അലി അക്ബർ (പ്രസിഡന്റ്), അനിൽ വാസുദേവ്, വി ആർ അനീഷ് (വൈസ് പ്രസിഡന്റുമാർ), കെ ടി രാജു (ജനറൽ സെക്രട്ടറി), കെ കെ ഷിന്റോ, ഷൈജു തോമസ് (സെക്രട്ടറിമാർ), ഡിനു വർക്കല (ട്രഷറർ).







0 comments