സിയാലിൽ എത്തി റബർ റിമൂവൽ വെഹിക്കിൾ

നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡിങ് നടക്കുമ്പോള്‍ വിമാന ടയറില്‍നിന്ന് റൺവേയില്‍ അടിഞ്ഞുകൂടുന്ന റബറും മറ്റ് അവശിഷ്ടങ്ങൾ നീക്കംചെയ്യാന്‍ റൺവേ റബർ റിമൂവൽ വെഹിക്കിള്‍ (ആർആർആർവി) സജ്ജീകരിച്ചു. അഞ്ചുകോടി രൂപ ചെലവിലാണ് വാഹനം സിയാൽ സ്വന്തമാക്കിയത്. വാഹനത്തിന്റെ താക്കോൽ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഏറ്റുവാങ്ങി.
8000 ലിറ്റർ ജലശേഷിയുള്ള ആർആർആർവി ഉപയോഗിച്ച് തുടർച്ചയായി റൺവേ വൃത്തിയാക്കാനും റബർ നീക്കം ചെയ്യാനും സാധിക്കും.










0 comments