കൊച്ചി അന്താരാഷ്ട്ര വിമാനത്താവള വികസന പഠനം തുടങ്ങി

നെടുമ്പാശേരി
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത കാൽനൂറ്റാണ്ടിൽ ഉണ്ടാകാവുന്ന യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലെ വർധന പരിഗണിച്ച് വികസനപദ്ധതികൾ തയ്യാറാക്കുന്നതിന് ജേക്കബ്സ് സൊല്യൂഷൻസ് കമ്പനിയെ തെരഞ്ഞെടുത്തു. 6.64 കോടി രൂപയുടേതാണ് കരാർ. പദ്ധതികൾ പഠിച്ച് വികസനതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് ചുമതലപ്പെടുത്തിയ ഏജൻസി പഠനം തുടങ്ങി. 10 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
രണ്ടാം റൺവേ, വ്യോമഭാഗത്തെ അനുബന്ധ വികസനപ്രവർത്തനങ്ങൾ, യാത്രാ ടെർമിനലുകളുടെ വിപുലീകരണം, കാർഗോ കോംപ്ലക്‌സ് വികസനം, ടാക്‌സി വേ, വിമാനത്താവളത്തിലേയ്ക്കുള്ള മൾട്ടി മോഡൽ കണക്ടിവിറ്റി, ഭാവിവികസനത്തിനുള്ള ഭൂമി ആവശ്യകത, 25 വർഷത്തെ വ്യോമയാന വികസനസാധ്യതകൾ, പദ്ധതികൾ നടപ്പാക്കുമ്പോഴുണ്ടാകാവുന്ന പാരിസ്‌ഥിതിക, സാമൂഹ്യ ആഘാത പഠനം തുടങ്ങിയവ മാസ്‌റ്റർ പ്ലാനിന്റെ ഭാഗമാകും. വിമാനത്തവളത്തിന്റെ 25 വർഷത്തെ പ്രവർത്തനത്തിൽ യാത്രക്കാരുടെ എണ്ണം 1.14 കോടിയായും വിമാനസർവീസുകളുടെ എണ്ണം 73,134 ആയും വർധിച്ചു.










0 comments