സരസ്വതിമണ്ഡപം തുറന്നു

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ സരസ്വതിമണ്ഡപം, വഴിപാട് കൗണ്ടർ, ചോറൂണ് കൗണ്ടർ എന്നിവ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ചോറ്റാനിക്കര
ദേവീക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങളുടെ ആദ്യപടിയായി സരസ്വതിമണ്ഡപം, വഴിപാട് കൗണ്ടർ, ചോറൂണ് കൗണ്ടർ എന്നിവ തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോർഡ് അംഗം അഡ്വ. കെ പി അജയൻ അധ്യക്ഷനായി. ദേവസ്വം ബോർഡ് അംഗം കെ കെ സുരേഷ് ബാബു, കമീഷണർ എസ് ആർ ഉദയകുമാർ, എൻജിനീയർ കെ കെ മനോജ്, ദേവസ്വം അസിസറ്റന്റ് കമീഷണർ എം ജി യഹുലദാസ്, മാനേജർ കെ എസ് രാജീവ് തുടങ്ങിയവർ സംസാരിച്ചു.










0 comments