കെ നന്ദനൻ അന്തരിച്ചു

കാഞ്ഞങ്ങാട്: കൊവ്വൽ സ്റ്റോർ കല്ലൂർ വീട്ടിൽ കോരൻ നായരുടെയും പാർവതി അമ്മയുടെയും മകൻ കെ നന്ദനൻ (57) അന്തരിച്ചു. നവംബർ മൂന്നിന് ഗൾഫിൽവച്ചാണ് മരണം. സിപിഐ എം കൊവ്വൽ സ്റ്റോർ മുൻ ബ്രാഞ്ചംഗമാണ്.
ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 10ന് കൊവ്വൽ സ്റ്റോറിലെ വീട്ടിലെത്തിക്കും. തുടർന്ന് ചെറുവത്തൂരിലെ വീട്ടിലെത്തിക്കും. സംസ്കാരം പൊതുശ്മശാനത്തിൽ നടക്കും.
ഭാര്യ: സജിത (ഐക്കോടൻ വീട്, പൊട്ടങ്കര, ചെറുവത്തൂർ). മക്കൾ: സ്നേഹ (അബുദാബി), ശ്രീഹരി. മരുമകൻ: വിഷ്ണു (ചെമ്മട്ടംവയൽ).
സഹോദരങ്ങൾ: രാധ, വിജയൻ, ഗീത, അശോകൻ (ഓട്ടോ ഡ്രൈവർ), കെ പ്രഭാവതി (കാഞ്ഞങ്ങാട് നഗരസഭ മുൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ, സിപിഐ എം കാഞ്ഞങ്ങാട് ഫസ്റ്റ് ബ്രാഞ്ചംഗം).








0 comments