Deshabhimani

പൊലീസ് ഓഫീസറായി ജയസൂര്യ; ദുരൂഹതകൾ നിറച്ച് ‘മായൻ ചാപ്റ്റർ 1’ ടീസർ പുറത്ത്

mayan
വെബ് ഡെസ്ക്

Published on Nov 05, 2026, 09:46 PM | 1 min read

തിരുവനന്തപുരം : ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ ചാപ്റ്റർ 1’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ പ്രമേയവുമായാണ് ചിത്രം എത്തുന്നത്. കളങ്കാവൽ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


ഓർഡിനറി, അനാർക്കലി എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മായൻ. ബിയോണ്ട് ദ ഷാഡോസ് എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്.


ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഡിസംബർ മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home