പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: കോവളത്ത് ജിം പരിശീലകനും മെഡിക്കൽഷോപ്പുടമയും അറസ്‌റ്റിൽ

റോയ്, അനൂപ്
കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന പരാതിയിൽ രണ്ടുപേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ മെഡിക്കൽ ഷോപ്പ് ഉടമയും ജിം പരിശീലകനുമാണ് അറസ്‌റ്റിലായത്. മറ്റ് രണ്ടു പേർക്കായി അന്വേഷണം തുടരുന്നു.
മെഡിക്കൽ സ്‌റ്റോർ ഉടമ പൂങ്കുളം സൗപർണികയിൽ അനൂപ് (39), ജിം പരിശീലകൻ പള്ളിച്ചൽ മച്ചേൽ ഗ്രൗണ്ടിനു സമീപം ആയങ്കോട് മേലേപുത്തൻ വീട്ടിൽ റോയ് (27)എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
സ്‌കൂൾ വിദ്യാർഥിനിയെ മെഡിക്കൽ ഷോപ്പിൽവച്ചാണ് അനൂപ് ഉപദ്രവിച്ചത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ജിം പരിശീലകൻ കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചതെന്ന് കോവളം സിഐ വി എം ശ്രീകുമാർ അറിയിച്ചു. കുട്ടി കുറെ ദിവസങ്ങളായി സ്‌കൂളിൽ പോയിരുന്നില്ല. വീട്ടുകാർ ഇത് ശ്രദ്ധിക്കുകയും അന്വേഷിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം അറിഞ്ഞത്.








0 comments