Deshabhimani

ചോറ്റാനിക്കരയിൽ ഭജനയ്ക്കെത്തിയ മധ്യവയസ്കയുടെ മരണം കൊലപാതകം; ഇരട്ടസഹോദരി അറസ്റ്റിൽ

chottanikara
വെബ് ഡെസ്ക്

Published on Nov 05, 2026, 10:03 PM | 1 min read

ചോറ്റാനിക്കര : ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ മധ്യവയസ്ക മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തിൽ ഇരട്ടസഹോദരി സജിത അറസ്റ്റിലായി.


കണ്ണൂർ സ്വദേശി സവിതയാണ് (45) കൊല്ലപ്പെട്ടത്. കൊലപാതകവിവരം മറച്ചുവെച്ചതിന് സഹോദരൻ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയ്ക്കെത്തിയ മൂന്ന് സഹോദരങ്ങളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.


ബുധനാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒക്ടോബര്‍ 29 ന് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജന ഇരിക്കാനെത്തിയതാണ് സഹോദരിമാര്‍. ഇന്നലെ രാത്രി പെട്ടെന്ന് കുഴഞ്ഞുവീണു എന്നു പറഞ്ഞാണ് സവിതയെ ആശുപത്രിയില്‍ എത്തിക്കുന്നത്.


തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ സജിത കുറ്റം സമ്മതിച്ചു. മുഖത്ത് ഇടിച്ചും, ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് സജിത പൊലീസിനോട് പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home