ഐഎസ്എൽ; നോർത്ത് ഈസ്റ്റിനും മോഹൻ ബഗാനും ജയം

Photo: PTI, Khelnow
കൊച്ചി : ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും മോഹൻ ബഗാൻ സൂപ്പർ ജയന്റിനും വിജയം. വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചർച്ചിൽ ബ്രദേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ മോഹൻ ബഗാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഒഡിഷ എഫ്‌സിയെയും കീഴടക്കി.
ഫട്ടോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനായി എഥാൻ ഗോൺസാലസ്, അന്റോണിയോ മൊയാനോ എന്നിവർ ഗോൾ നേടി.
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാനും ഒഡിഷയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. രണ്ടിനെതിരെ മൂന്ന്a ഗോളുകൾക്ക് ജയിച്ച് മോഹൻ ബഗാൻ മൂന്ന് പോയിന്റ് സ്വന്തമാക്കി. നാല് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുമായാണ് മോഹൻ ബഗാൻ മത്സരത്തിനിറങ്ങിയത്. മൂന്ന് കളികളിൽ നിന്ന് രണ്ട് പോയിന്റായിരുന്നു ഒഡിഷയുടെ സമ്പാദ്യം.
ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് മോഹൻ ബഗാന് 12 പോയിന്റായി. ഒഡിഷയ്ക്ക് നാല് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റാണുള്ളത്.







0 comments