വിമാനത്താവളത്തിൽ ശിശുദിനം ആഘോഷിച്ച് വിദ്യാർഥികൾ

കൊച്ചി
വിമാനത്താവളത്തിൽ ശിശുദിനം ആഘോഷിച്ച് കാലടി ശ്രീശാരദാ സൈനിക് സ്കൂൾ വിദ്യാർഥികൾ. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ യാത്രികരെ പൂക്കളും ആശംസകളുമായാണ് വിദ്യാർഥികൾ വരവേറ്റത്. രാവിലെ 8.30ന് വിമാനത്താവളത്തിലെത്തിയ 130 ഓളം വിദ്യാർഥികൾ ടെർമിനൽ മൂന്നിലെ യാത്രക്കാരെയാണ് സ്വീകരിച്ചത്.
വിദേശികൾ ഉൾപ്പെടെയുള്ളവർ കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്താണ് മടങ്ങിയത്. തുടർന്ന് ഗ്യാലറിയിൽ വിമാനങ്ങൾ കാണാനും അവസരമൊരുക്കി. പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സ്കൂളിൽ കുട്ടികളുടെ കലാപരിപാടികളും നടന്നു.









0 comments