ചേരാനല്ലൂർ പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ; പ്രകടനപത്രിക പ്രകാശിപ്പിച്ചു

കൊച്ചി
ചേരാനല്ലൂർ പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം എൻ സതീശൻ അധ്യക്ഷനായി.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം എം ജോർജ്, എൻസിപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ലേഖ ഗണേഷ്, ജനതാദൾ എസ് മണ്ഡലം പ്രസിഡന്റ് കുമ്പളം രവി, കേരള കോൺഗ്രസ് എം ചേരാനല്ലൂർ മണ്ഡലം പ്രസിഡന്റ് കെ ഡി സ്റ്റീഫൻ, സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗം അമൽ സോഹൻ, സിപിഐ എം ചേരാനല്ലൂർ ലോക്കൽ സെക്രട്ടറി പി പി ജോർജ്, ജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം ബെന്നി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. എൽഡിഎഫ് പ്രകടനപത്രിക എം അനിൽകുമാർ പ്രകാശിപ്പിച്ചു.









0 comments