Deshabhimani

ചെമ്പിലരയൻ ട്രോഫി ജലോത്സവം

ആവേശപ്പോരിൽ ഗരുഡൻ ജേതാവ്

Chembilarayan Trophy boat race

ചെമ്പിലരയൻ ജലോത്സവത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ കൊച്ചിൻ ടൗൺ ബോട്ട് ക്ലബ്ബിന്റെ ഗരുഡൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:00 AM | 1 min read

തലയോലപ്പറമ്പ്


ചെമ്പിലരയൻ ട്രോഫി ജലോത്സവത്തിൽ ഗരുഡന് കിരീടം. മുറിഞ്ഞപുഴയാറിന്റെ ഇരുകരകളിലും തടിച്ചുകൂടിയ നൂറുകണക്കിന് കാണികളെ ത്രസിപ്പിച്ച ആവേശ പോരാട്ടത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ ഗരുഡൻ ഒന്നാം സ്ഥാനവും താണിയൻ രണ്ടാം സ്ഥാനവും ഗോതുരുത്ത് പുത്രൻ മൂന്നാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ മടപ്ലാംതുരുത്ത് കിരീടം ചൂടി. മയിൽപീലി രണ്ടാം സ്ഥാനവും വടക്കുംപുറം മൂന്നാം സ്ഥാനവും നേടി.


ചെമ്പിലരയൻ ബോട്ട് റേസ് ക്ലബ് സംഘടിപ്പിച്ച ചെമ്പിലരയൻ ജലോത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം കെ രാജേഷ് അധ്യക്ഷനായി. ചെമ്പിലരയന്‍ ബോട്ട് ക്ലബ് ക്യാപ്റ്റൻ കെ ജെ പോൾ ചുമ്മാരുപറമ്പിൽ പതാക ഉയർത്തി. ചെമ്പിലരയൻ ബോട്ട് ക്ലബ് പ്രസിഡന്റ്‌ എസ് ഡി സുരേഷ് ബാബു, സെക്രട്ടറി കെ കെ രമേശൻ, ടി എൻ സിബി, സുകന്യ സുകുമാരൻ, കുമ്മനം അഷ്റഫ് തുടങ്ങിയവർ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home