ടെട്രാപോഡ് രണ്ടാംഘട്ടം: സ്വാഗതസംഘമായി

പള്ളുരുത്തി
ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാംഘട്ട ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ശനി പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
സ്വാഗതസംഘം രൂപീകരണം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിശാന്ത് ജോസഫ് അധ്യക്ഷനായി. ടി വി അനിത, കെ എസ് രാധാകൃഷ്ണൻ, കെ എൽ ജോസഫ്, എൻ ജെ ജോയി, ടി ജെ പ്രിൻസൻ, പി ബി ദാളോ, എ എം ഷാജി, വി ജെ നിക്സൻ, ഷീജ സജി എന്നിവർ സംസാരിച്ചു. കെ ജെ മാക്സി എംഎൽഎ ചെയർമാനും ഇറിഗേഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.










0 comments