മന്ത്രിതല യോഗം ജൂലെെ 2ന്
ചെല്ലാനം ടെട്രാപോഡ് കടൽഭിത്തി : രണ്ടാംഘട്ട നിർമാണത്തിന് നടപടി

കൊച്ചി
ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാംഘട്ട പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ മന്ത്രിതലയോഗം ജൂലൈ രണ്ടിന് തിരുവനന്തപുരത്ത് ചേരുമെന്ന് വ്യവസായമന്ത്രി പി രാജീവ്. ടെട്രാപോഡ് കടൽഭിത്തി നിർമിക്കാത്ത ഭാഗത്തെ തീരസംരക്ഷണത്തെക്കുറിച്ച് യോഗം ചർച്ചചെയ്യും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കെ ജെ മാക്സി എംഎൽഎ, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ചെല്ലാനം തീരത്ത് 7.3 കിലോമീറ്റർ ടെട്രാപോഡ് കടൽഭിത്തിയുടെ ആദ്യഘട്ട നിർമാണം 347 കോടി രൂപ ചെലവിൽ 2023ൽ പൂർത്തിയായിരുന്നു. കടലിന് അഭിമുഖമായി മെഗാ വാക്‌വേയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് നിർമിച്ചു. ഇതിനുപുറമെ
ബസാർ, കണ്ണമാലി ഭാഗങ്ങളിൽ പുലിമുട്ടുകളുടെ നിർമാണത്തിനായി 90 കോടി രൂപയുടെ പ്രവൃത്തി പൂർത്തിയാക്കി. ജലസേചനവകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ 10 ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.









0 comments