ചവളർ സൊസൈറ്റി സംസ്ഥാന സമ്മേളനം ചേർന്നു

ചവളർ സൊസൈറ്റി സംസ്ഥാന സമ്മേളനം മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന സമ്മേളനം അങ്കമാലി വ്യാപാരഭവൻ ഹാളിൽ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. ചവളക്കാരൻ സമുദായത്തെ പൂർണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും മോസ്റ്റ് ബാക്ക്‌വേഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് കോർപറേഷൻ രൂപീകരിക്കുന്നകാര്യം പരിശോധിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അശോകൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് പി കെ അശോകൻ അധ്യക്ഷനായി. പി കെ കൃഷ്ണൻ–കല്യാണി കൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് അതുല്യ രാജേഷ്, ആര്യ പ്രവീൺ എന്നിവർക്ക് സനീഷ് കുമാർ ജോസഫ് എംഎൽഎ കൈമാറി.
സംഘടനാ സെക്രട്ടറി ബൈജു കെ മാധവൻ റിപ്പോർട്ടും ട്രഷറർ എം വി ഗോപി കണക്കും അവതരിപ്പിച്ചു. മോസ്റ്റ് ബാക്ക്-വേഡ് കമ്യൂണിറ്റി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി നിശികാന്ത്, സൊസൈറ്റി സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ വി ജയരാജ്, വൈസ് പ്രസിഡന്റ് പ്രഭാകരൻ മാച്ചാമ്പിള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി വിനീഷ് സുകുമാരൻ, സെക്രട്ടറിമാരായ എൻ വി ജയൻ, കെ എ ശൈലജൻ, വനിതാ പ്രസിഡന്റ് സരള സുരേഷ്, യൂത്ത് വിങ് പ്രസിഡന്റ് സനൂപ് രാഘവൻ എന്നിവർ സംസാരിച്ചു.










0 comments