Deshabhimani

സിബിഎൽ മത്സരം നാളെ

CBL match
വെബ് ഡെസ്ക്

Published on Oct 09, 2026, 02:37 AM | 1 min read

കൊച്ചി


ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാംപാദ മത്സരങ്ങളും ഇന്ദിരാഗാന്ധി വള്ളംകളിയും ശനിയാഴ്ച എറണാകുളം മറൈൻഡ്രൈവിൽ നടക്കും. മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനാകും. ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയിൽ മികച്ച സ്ഥാനങ്ങൾ നേടിയ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കും.​


സിബിഎൽ: 
വാട്ടർ മെട്രോ 
ഗതാഗതത്തിന് 
ഭാഗിക നിയന്ത്രണം

കൊച്ചി


മറൈൻ ഡ്രൈവിൽ ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തോടനുബന്ധിച്ച് വാട്ടർ മെട്രോ ബോട്ട് ഗതാഗതത്തിന് ഭാഗിക നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്‌ച ഹൈക്കോർട്ട് – വൈപ്പിൻ – ഫോർട്ട് കൊച്ചി, ഹൈക്കോർട്ട് – ഐലൻഡ് – മട്ടാഞ്ചേരി റൂട്ടുകളിലെ വാട്ടർ മെട്രോ സർവീസുകൾ ഭാഗികമായി റദ്ദാക്കും.


മട്ടാഞ്ചേരിയിൽനിന്ന് വില്ലിങ്ടൺ ഐലൻഡ് വഴി ഫോർട്ട് കൊച്ചി, വൈപ്പിൻ ഭാഗത്തേക്ക് സർവീസ് ഉണ്ടാകും. ചിറ്റൂർ – ചേരാനല്ലൂർ റൂട്ടിലും വൈറ്റില – കാക്കനാട് റൂട്ടിലും സർവീസുകൾ നിലവിലുള്ള ഷെഡ്യൂൾ പ്രകാരം നടത്തും. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെയാണ്‌ നിയന്ത്രണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home