Deshabhimani

ഭക്ഷണം നൽകാതെ തട്ടിപ്പ്

കാറ്ററിങ് സ്ഥാപന ഉടമയെ ചോദ്യംചെയ്തു

Catering business owner questioned.

വിഷ്ണു

വെബ് ഡെസ്ക്

Published on Oct 07, 2026, 01:04 AM | 1 min read

കൂത്താട്ടുകുളം


വിവാഹസൽക്കാരത്തിന് ഭക്ഷണം നൽകാമെന്ന് കരാറുണ്ടാക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ കാറ്ററിങ് സ്ഥാപന ഉടമയെ കൂത്താട്ടുകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഉദയം ഇവന്റ് കാറ്ററിങ്’ ഉടമ വിഷ്ണു മോഹനനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാനമായ മറ്റൊരു തട്ടിപ്പുകേസിൽ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ കൂത്താട്ടുകുളം പൊലീസ് കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.


​പാലക്കുഴ കോഴിപ്പിള്ളി പടിഞ്ഞാറേമ്യാലിൽ സുമംഗലാദേവി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. പരാതിക്കാരിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് 2026 ഓഗസ്റ്റ് 16-ന് നടന്ന ഹൽദി ചടങ്ങിന് 150 പേർക്കും, ഓഗസ്റ്റ് 22-ലെ വിവാഹ റിസപ്ഷന് 1000 പേർക്കും ഭക്ഷണം നൽകാമെന്നായിരുന്നു പ്രതിയുമായുള്ള കരാർ. ഇതിനായി പരാതിക്കാരിയിൽനിന്ന് വിവിധഘട്ടങ്ങളിലായി 1,35,000 രൂപ ഇയാൾ മുൻകൂറായി കൈപ്പറ്റി. ​എന്നാൽ ഹൽദി ചടങ്ങിന് 100 പേർക്ക് മാത്രമാണ് ഇയാൾ ഭക്ഷണം എത്തിച്ചു നൽകിയത്. തുടർന്ന് പ്രധാന വിവാഹ റിസപ്ഷന് രണ്ടുദിവസം മാത്രം ശേഷിക്കെ, ഭക്ഷണം തയ്യാറാക്കി നൽകാൻ കഴിയില്ലെന്ന് അറിയിച്ച് വിഷ്ണു പിന്മാറുകയായിരുന്നു. ബാക്കി നൽകേണ്ട 1,10,000 രൂപ തിരികെ നൽകാതെ തട്ടിയെടുത്തുവെന്നാണ് കേസ്.


​കൂത്താട്ടുകുളം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. കൂത്താട്ടുകുളം എസ്എച്ച്ഒ ആർ പ്രിൻസി, എസ്ഐ കെ സി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home