Deshabhimani

നക്ഷത്രത്തടാകം 
മെഗാ കാർണിവൽ ഇന്ന് സമാപിക്കും

carnival
വെബ് ഡെസ്ക്

Published on Dec 31, 2025, 12:58 AM | 1 min read

കാലടി

മലയാറ്റൂർ നക്ഷത്രത്തടാകം മെഗാ കാർണിവൽ ബുധൻ രാത്രി സമാപിക്കും. 110 ഏക്കർ വിസ്തൃതിയിലുള്ള മണപ്പാട്ടുചിറയ്‌ക്കുസമീപം സ്ഥാപിച്ചിട്ടുള്ള 50 അടി ഉയരമുള്ള പപ്പാഞ്ഞി രാത്രി 12ന് ഡിജെ അകമ്പടിയോടെ അഗ്നിക്കിരയാക്കുന്നതോടെ കാർണിവൽ സമാപിക്കും. 25നാണ് കാർണിവൽ തുടങ്ങിയത്.


10025 നക്ഷത്രങ്ങൾ ചിറയ്‌ക്കുചുറ്റുമായി തെളിച്ചിരുന്നു. ഫുട്ട്‌കോർട്ടും അമ്യൂസ്മെന്റ്‌ പാർക്കും ഒരുക്കിയിരുന്നു. ദിവസവും വൈകിട്ട് ആറുമുതൽ 11 വരെ കലാപരിപാടികളും നടന്നു. മലയാറ്റൂർ–നീലീശ്വരം പഞ്ചായത്താണ് സംഘാടകർ. വൻ ജനത്തിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടത്. ബുധൻ വൈകിട്ട് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home