Deshabhimani

കാർബൺ ന്യൂട്രൽ ഗോശ്രീ 
കാർഷിക പദ്ധതി ആരംഭിച്ചു

carbon neutral
വെബ് ഡെസ്ക്

Published on Aug 27, 2025, 02:41 AM | 1 min read


വൈപ്പിൻ

കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജിഡ, കൃഷിവകുപ്പ് സഹകരണത്തോടെ "കാർബൺ ന്യൂട്രൽ ഗോശ്രീ' എന്ന കാർഷിക പദ്ധതി തുടങ്ങി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമായി എട്ടുലക്ഷം രൂപ ചെലവിൽ, വീട്ടുവളപ്പിൽ ഫലവൃക്ഷ, പച്ചക്കറി തോട്ടം ഒരുക്കാൻ ലക്ഷ്യമിടുന്ന പദ്ധതി കെ എൻ ഉണ്ണിക്കൃഷ്ണൻ ഞാറക്കലിൽ ഉദ്ഘാടനം ചെയ്തു.


ജിഡയില്‍ ഉൾപ്പെടുന്ന കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിൽ പദ്ധതിയിലൂടെ കാർബൺ ന്യൂട്രൽ കൃഷിരീതി പ്രോത്സാഹിപ്പിക്കും. പച്ചക്കറിത്തൈകൾ, വിത്തുകൾ, ടിഷ്യൂ കൾച്ചർ വാഴത്തൈകൾ എന്നിവ ഇതിന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യും.

ഓരോ പഞ്ചായത്തിലും 500 രൂപ വിലമതിക്കുന്ന 200 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്. സുസ്ഥിര കാർഷികരീതി പ്രോത്സാഹിപ്പിക്കുന്ന കാർബൺ ന്യൂട്രൽ കൃഷിരീതി ഹരിതഗൃഹവാതക ബഹിർഗമനം കുറയ്ക്കുമെന്ന് എംഎൽഎ പറഞ്ഞു.


പഞ്ചായത്ത് പ്രസിഡന്റ്‌ മിനി രാജു അധ്യക്ഷയായി. കൃഷി അസി. ഡയറക്ടർ കെ സിമ്മി പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ചെറിയാൻ വാളൂരാൻ, ബ്ലോക്ക് മെമ്പർമാരായ അഗസ്റ്റിൻ മണ്ടോത്ത്, ഷിൽഡ റിബേരോ, വാർഡ് അംഗം പ്രഷീല സാബു, കൃഷി ഓഫീസർ എസ്‌ ഗായത്രി ദേവി, കൃഷി അസിസ്‌റ്റന്റ്‌ ശാന്തി കൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home