ad
Deshabhimani

കാറുകൾ കൂട്ടിയിടിച്ചു; 
രണ്ടുപേർക്ക് പരിക്ക്

Car Accident

മൂവാറ്റുപുഴ റോഡിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

വെബ് ഡെസ്ക്

Published on Aug 06, 2026, 12:58 AM | 1 min read

പിറവം


മൂവാറ്റുപുഴ റോഡിൽ ഓണക്കൂറിനും പുതുശേരിപ്പടിക്കും ഇടയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. തിരുവാണിയൂർ സ്വദേശി ഒ ടി ശശി (65), തൃശൂർ തൈക്കാട്ട് അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. ബുധൻ രാവിലെ 10ന്‌ പൊന്നാട്ട് വളവിലായിരുന്നു അപകടം.


പിറവത്തേക്ക് പോകുകയായിരുന്ന കാറും അഞ്ചൽപ്പെട്ടിയിലേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഒ ടി ശശിയെ ആദ്യം ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


പരിക്കേറ്റ അക്ഷയ് പിറവം താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തകർന്ന കാറുകളുടെ ടാങ്കിൽനിന്ന്‌ ഇന്ധനം റോഡിലേക്ക് ചോർന്നൊഴുകിയത് പിറവം അഗ്നി രക്ഷാസേന വൃത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home