സ്റ്റാർട്ടപ് മിഷൻ ജീവനക്കാർ സഞ്ചരിച്ച കാറിന് തീപിടിച്ചു

കളമശേരി എച്ച്എംടി കോളനി–മറ്റക്കാട് റോഡിൽ കാറിന് തീപിടിച്ചപ്പോൾ
കളമശേരി
എറണാകുളം ഗവ. മെഡിക്കൽ കോളേജിനുസമീപം സ്റ്റാർട്ടപ് മിഷനിലെ ജീവനക്കാർ സഞ്ചരിച്ച കാറിന് തീപിടിച്ചു. വാഹനം പൂർണമായും കത്തിനശിച്ചു. വെള്ളി രാത്രി 7.30ഓടെയാണ് സംഭവം.
സ്റ്റാർട്ടപ് മിഷനിലേക്ക് വരുന്നതിനിടെ എച്ച്എംടി കോളനി–മറ്റക്കാട് റോഡിൽവച്ചാണ് കാറിൽനിന്ന് തീ ഉയരുന്നത് യാത്രക്കാർ ശ്രദ്ധിച്ചത്. ഉടൻ വാഹനം റോഡരികിൽ ഒതുക്കിനിർത്തി ഇരുവരും പുറത്തിറങ്ങിയതോടെ തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് തൃക്കാക്കരയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.










0 comments