ആർദ്രയ്‌ക്ക് വേണം നാട്ടുകാരുടെ കൈത്താങ്ങ്

പള്ളുരുത്തി
നാലരവയസ്സുകാരി ആർദ്രമോളുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങളിലാണ് പള്ളുരുത്തി കടേഭാഗം സ്വദേശികൾ. കടേഭാഗത്ത് താമസിക്കുന്ന ശ്രുതിയുടെ മകളാണ് ആർദ്ര. അർബുദം ബാധിച്ച കുട്ടി ഒന്നരവർഷത്തോളമായി ചികിത്സയിലാണ്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ചികിത്സയ്ക്ക് ഏകദേശം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. ചികിത്സയ്‌ക്കുള്ള പണം സ്വരൂപിക്കുന്നതിനായി വാർഡ് കൗൺസിലർ അശ്വതി ജോഷിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചികിത്സാസഹായസമിതി രൂപീകരിച്ചു. ഫെഡറൽ ബാങ്കിന്റെ പള്ളുരുത്തി ശാഖയിൽ അക്കൗണ്ടും ആരംഭിച്ചു. കുഞ്ഞ് ആർദ്രയുടെ ജീവൻ നിലനിർത്താൻ സഹായിക്കണമെന്ന് ചികിത്സാസഹായനിധി ഭാരവാഹികൾ സുമനസ്സുകളോട് അഭ്യർഥിച്ചു. അക്കൗണ്ട് നമ്പർ: 11830100344552. ഐഎഫ്എസ് കോഡ്: FDRL 0001183. ഗൂഗിൾ പേ നമ്പർ: 8714406765.








0 comments