കനാൽ വെള്ളമില്ല; കൃഷിനാശം വ്യാപകം

പെരുമ്പാവൂർ
മുടക്കുഴ പഞ്ചായത്തിൽ കനാൽവെള്ളം തുറന്നുവിടാത്തതിനാൽ കൃഷിനാശം വ്യാപകം. പാണ്ടക്കാട് മുപ്പത്തിപ്പാടത്തെ നെൽക്കൃഷി ഉണങ്ങിത്തുടങ്ങി. മുടക്കുഴ വലിയതോടിലെ ഷട്ടർ താഴ്ത്തിയിട്ടും പാടശേഖരത്തിലേക്ക് വെള്ളം ലഭിക്കുന്നില്ല. ആറ് ഹെക്ടറിലാണ് ഇത്തവണ കർഷകർ മുണ്ടകൻ കൃഷിയിറക്കിയിരിക്കുന്നത്. പാടശേഖരം വറ്റിവരണ്ടു.
തോടിന്റെ ഷട്ടർ താഴ്ത്തി വെള്ളം ഉയർത്തിയാണ് പാടശേഖരത്തിലേക്കും പ്രദേശത്തെ കിണറുകളിൽ കുടിവെള്ളം ലഭിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നത്. കനാൽവെള്ളം തുറന്നുവിടാത്തതിനാൽ തോട്ടിലെ നീരൊഴുക്ക് കുറഞ്ഞതാണ് ജലക്ഷാമത്തിന് കാരണം. പച്ചക്കറി, വാഴ, ജാതി കൃഷികളെയും ബാധിച്ചിട്ടുണ്ട്. അടിയന്തരമായി കനാൽവെള്ളം തുറന്നുവിടണമെന്ന് പ്രദേശത്തെ പാടശേഖരസമിതി ആവശ്യപ്പെട്ടു.









0 comments