ഞവുരിപ്പാടം സബ്കനാൽ സ്ലൂയീസ് തകർന്ന് വെള്ളം റോഡിലൂടെ ഒഴുകുന്നു

പെരുമ്പാവൂർ
ഐമുറി ത്രിവേണിയിൽ ഞവുരിപ്പാടം സബ് കനാലിന്റെ സ്ലൂയിസ് തകർന്ന് വെള്ളം റോഡിലൂടെ ഒഴുകുന്നു. പഞ്ചായത്ത് റോഡിലൂടെ വെള്ളം ഒഴുകുന്നതുമൂലം നാട്ടുകാർക്ക് ദുരിതമായി. സബ് കനാൽ അവസാനിക്കുന്ന സ്ഥലത്താണ് സ്ലൂയിസ് തകർന്ന് വെള്ളം റോഡിലൂടെ ഒഴുകുന്നത്. സ്ലൂയിസിൽനിന്ന് കുഴൽവഴി ഞവുരിപ്പാടത്തേക്കും തോട്ടിലേക്കും ഒഴുകിയാണ് കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനപ്പെടുന്നത്.
പട്ടാൽപാറ റോഡ് പൊക്കംകൂടിയതിനാൽ വർഷകാലത്ത് പഞ്ചായത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടും. കനാൽവെള്ളം കടന്നുപോകുന്ന കുഴലിൽ മണ്ണും കല്ലും അടഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ടതാണ് സ്ലൂയിസിന്റെ തകർച്ചയ്ക്ക് കാരണം. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പെരിയാർവാലി ജലസേചനപദ്ധതിയോട് കേരള കർഷകസംഘം ത്രിവേണി യൂണിറ്റ് ആവശ്യപ്പെട്ടു.









0 comments