Deshabhimani

കനാൽ വൃത്തിയാക്കിയില്ല ; കൂവപ്പടിയിലും മുടക്കുഴയിലും വെള്ളമെത്താൻ വൈകും

canal
വെബ് ഡെസ്ക്

Published on Jan 07, 2026, 01:45 AM | 1 min read

പെരുമ്പാവൂർ

പെരിയാർവാലി കനാൽ വെള്ളം തുറന്നുവിടാത്തതിനാൽ കൂവപ്പടി, മുടക്കുഴ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമവും കൃഷിനാശവും തുടങ്ങി. രണ്ടു പഞ്ചായത്തിലും കനാലിന്റെ അറ്റകുറ്റപ്പണിയും ശുചീകരണവും നടന്നിട്ടില്ല. ഡിസംബറിൽ വെള്ളം തുറന്നുവിടാനാകുംവിധം നവംബറിൽ കനാൽ വൃത്തിയാക്കേണ്ടതാണ്. എന്നാൽ, കൂവപ്പടി പഞ്ചായത്തിൽ കനാൽ ശുചീകരിച്ചിട്ടില്ല. മുടക്കുഴയിൽ ഏതാനും പ്രദേശത്തുമാത്രമാണ് ശുചീകരണം നടന്നത്.


കഴിഞ്ഞ ഭരണസമിതിയുടെ അനാസ്ഥയാണ് കനാൽശുചീകരണം നടക്കാതെപോയത്. കനാലിൽ നാട്ടുകാർ തള്ളുന്ന മാലിന്യം നിറഞ്ഞതും ചെടികൾ വളർന്നതും ഒഴുക്ക്‌ തടസ്സപ്പെടുത്തും.


ആലട്ടു ചിറ, ചേരാനല്ലൂർ, കുറിച്ചിലക്കോട് ഭാഗങ്ങളിൽ കനാൽ വെള്ളം എത്താത്തതിനാൽ കൃഷി വ്യാപകമായി നശിച്ചുകൊണ്ടിരിക്കയാണ്. കൃഷിയിടങ്ങൾ വരണ്ട് ഉണങ്ങിയതോടെ നെല്ല്, ജാതി കർഷകർ ഭീതിയിലാണ്. പഞ്ചായത്തുകൾ കൈകോർത്ത്‌ കനാൽ ശുചീകരിക്കണമെന്നും പെരിയാർവാലിയിൽ ഇടപെട്ട് വെള്ളം തുറന്നുവിടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കർഷകസംഘം കോടനാട് വില്ലേജ് പ്രസിഡന്റ്‌ സി എസ് ശ്രീധരൻപിള്ള, സെക്രട്ടറി വിപിൻ കോട്ടക്കുടി എന്നിവർ ആവശ്യപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home