വലിയതോട് കെട്ടി സംരക്ഷിക്കണം

പെരുമ്പാവൂർ
മുടക്കുഴ വലിയതോടിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് മുപ്പത്തി പാടശേഖരസമിതി ആവശ്യപ്പെട്ടു. എട്ട് മീറ്റർ വീതിയുണ്ടായിരുന്ന വലിയതോട് രണ്ടു മീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. മഴക്കാലത്ത് പാടശേഖരം മുങ്ങിയും വേനൽക്കാലത്ത് വെള്ളമില്ലാതെയും കൃഷി നശിക്കുകയാണ്.
ഇരുവശങ്ങൾ കൈയേറിയും കൈതച്ചെടി വളർന്നും ചെളിനിറഞ്ഞും തോടിന്റെ ആഴവും വീതിയും കുറഞ്ഞു. മഴക്കാലത്ത് വലിയതോടിന്റെ വീതിയും ആഴവും വർധിപ്പിച്ച് കെട്ടി സംരക്ഷിക്കണമെന്ന് പൊതുയോഗം ആവശ്യപ്പെട്ടു. വാർഡ് അംഗം ജിന പോൾ ഉദ്ഘാടനംചെയ്തു. ലിജി അനൂബ്, എ പി ജോസഫ്, ടി കെ സണ്ണി, ജോസ് എ പോൾ, കെ വി പൗലോസ് എന്നിവർ സംസാരിച്ചു.









0 comments