Deshabhimani

കനാലിൽ വെള്ളം തുറന്നുവിടണം: നിവേദനം നല്‍കി

canal
വെബ് ഡെസ്ക്

Published on Dec 17, 2025, 12:00 AM | 1 min read


പെരുമ്പാവൂർ

നഗരസഭയിൽ കുടിവെള്ളക്ഷാമവും കൃഷിനാശവും രൂക്ഷമായി. കനാൽ വെള്ളം തുറന്നുവിടാത്തതിനാൽ കിണറുകളിലെ ഉറവ വറ്റി കുടിവെള്ളക്ഷാമം നേരിടുകയാണ്. തോടുകളിലും പാടശേഖരങ്ങളിലും വെള്ളം വറ്റി പല വാർഡുകളിലും കൃഷി നശിച്ചിട്ടുണ്ട്. നഗരസഭയിലെ കനാൽ ശുചീകരണം പൂർത്തിയാക്കിയെങ്കിലും വെള്ളം തുറന്നുവിട്ടിട്ടില്ല.


സിപിഐ എം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയാർവാലി എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി. സെക്രട്ടറി സി കെ രൂപേഷ് കുമാർ, നിയുക്ത കൗൺസിലർമാരായ എൽദോസ് വീണമാലി, ബീന രാജൻ, കെ ബി നൗഷാദ്, സബീന നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home