Deshabhimani

കനാൽ സൈഫണിലെ ചോർച്ച അപകടഭീഷണിയാകുന്നു

canal
വെബ് ഡെസ്ക്

Published on Jan 08, 2026, 03:30 AM | 1 min read


പെരുമ്പാവൂർ

ഐമുറി കവലയ്ക്കുസമീപം പൂപ്പാനി റോഡിന്‌ കുറുകെയുള്ള പെരിയാർവാലി കനാൽ സൈഫൺ ഭിത്തികളിൽ ചോർച്ച. കൂവപ്പടി പഞ്ചായത്തിൽ വരൾച്ചയും രൂക്ഷമായ കുടിവെള്ളക്ഷാമവും തുടങ്ങിയതോടെയാണ് പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്നുവിട്ടത്. നീരൊഴുക്ക്‌ തുടങ്ങിയതോടെ ഭിത്തിവിടവുകളിലൂടെ വെള്ളം റോഡിലേക്കൊഴുകി പാഴാകുകയാണ്. അടുത്തിടെയാണ് ഗതാഗതം തടഞ്ഞ് സൈഫണിന്റെ സമീപത്ത് അറ്റകുറ്റപ്പണികൾ നടത്തി റോഡ് കോൺക്രീറ്റ് ചെയ്തത്.


റോഡിന്റെ ഇരുവശങ്ങളിലേക്കായി വെള്ളം ഒഴുകിപ്പരക്കുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാർ തെന്നിവീണ് അപകടമുണ്ടാകാനും ഇടയുണ്ട്. ഭിത്തികളിലെ ചോർച്ച കണ്ടെത്തി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home