ad
Deshabhimani

അശാസ്ത്രീയ റോഡ് നിർമാണം

അപകടകേന്ദ്രമായി അങ്കമാലി
താലൂക്കാശുപത്രി പ്രധാന കവാടം

Camp Shed Road

അശാസ്ത്രീയ റോഡ് നിർമാണംമൂലം അപകടകേന്ദ്രമായ അങ്കമാലി താലൂക്കാശുപത്രി കവാടം

വെബ് ഡെസ്ക്

Published on Jul 30, 2026, 02:16 AM | 1 min read

അങ്കമാലി


താലൂക്കാശുപത്രിയുടെ പ്രധാന കവാടത്തിൽ അപകടം പതിവാകുന്നു. അങ്ങാടിക്കടവ് ജങ്ഷൻമുതൽ ലിറ്റിൽ ഫ്ലവർ ആശുപത്രിവരെയുള്ള ക്യാമ്പ് ഷെഡ് റോഡിന്റെ ചിലയിടങ്ങളിൽ ടൈൽ വിരിച്ചും മറ്റിടങ്ങളിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ്ങും നടത്തിയിരുന്നു. നിർമാണം പൂർത്തിയായപ്പോൾ പ്രധാന കവാടത്തിനോടുചേർന്ന്‌ നടപ്പാതയും റോഡും തമ്മിലുള്ള ഉയരവ്യത്യാസം അപകടകരമാകുകയാണ്‌.


രോഗികളുമായി നിരന്തരം വാഹനങ്ങൾ വരുന്നയിടമാണിത്‌. ഇരുചക്രവാഹനങ്ങളാണ്‌ പെട്ടെന്ന്‌ മറിയുന്നത്‌. പൊതുമരാമത്തുവകുപ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡിലെ സാങ്കേതികപ്പിഴവ് പരിഹരിക്കണമെന്ന് നഗരസഭ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് ആവശ്യപ്പെട്ടു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home