400 കുടുംബങ്ങൾക്ക് ‘കാമറ’ സുരക്ഷയൊരുക്കി ഇഎൻആർഎ

എളമക്കര നോർത്ത് റസിഡന്റ്‌സ് അസോസിയേഷൻ സ്ഥാപിച്ച സിസിടിവി കാമറകൾ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
എളമക്കര നോർത്ത് റസിഡന്റ്‌സ് അസോസിയേഷൻ (ഇഎൻആർഎ) സ്ഥാപിച്ച 32 സിസിടിവി കാമറകൾ മേയർ എം അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. ഇഎൻആർഎ പ്രസിഡന്റ് പി കെ ജുബിൻ അധ്യക്ഷനായി. 1.5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന 400 ഓളം കുടുംബങ്ങൾക്കാണ് സുരക്ഷയൊരുക്കിയത്.
കുടുംബാംഗങ്ങളിൽനിന്ന് സമാഹരിച്ച തുകയ്ക്കൊപ്പം പായസ ചലഞ്ച്, സ്ക്രാപ്പ് ചലഞ്ച് എന്നിവയിലൂടെയും പണം കണ്ടെത്തിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. എഡ്രാക് എളമക്കര മേഖലാ സെക്രട്ടറി സി എം നാസർ, ഇഎൻആർഎ സെക്രട്ടറി കെ കെ മനോജ്, ട്രഷറർ രമണി വിജയൻ, ജോർജ് കൊമരോത്ത്, ബാബു കെ നൈനാൻ, ടി കെ ധർമജൻ, അരുണ എസ് പ്രഭു എന്നിവർ സംസാരിച്ചു.










0 comments