സ്‌ത്രീകൾ മറക്കില്ല എൽഡിഎഫ് സർക്കാരിനെ: സി എസ് സുജാത

തെരഞ്ഞെടുപ്പ് പ്രചാരണാർഥം അഞ്ചുമനയിൽ സംഘടിപ്പിച്ച വനിതാ അസംബ്ലിയിലേക്ക് തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പുഷ്പ ദാസിനെ ഉദ്ഘാടക അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത സ്വീകരിക്കുന്നു
കൊച്ചി
സ്‌ത്രീസുരക്ഷാ പദ്ധതി നടപ്പാക്കിയ എൽഡിഎഫ് സർക്കാരിനെ കേരളത്തിലെ സ്‌ത്രീകൾക്ക് മറക്കാനാകില്ലെന്നും അതിനാൽ മൂന്നാമതും എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ അവർ അക്ഷീണം പരിശ്രമിക്കുമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത. തൃക്കാക്കര മണ്ഡലം എൽഡിഎഫ് വനിതാ അസംബ്ലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സി എസ് സുജാത.
വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തിയ ഏക സംസ്ഥാനമാണ് കേരളം. 33.4 ലക്ഷം പേരാണ് ഇതിന്റെ ഗുണഭോക്താക്കൾ. സർക്കാർ നടപ്പാക്കിയ കണക്ട് ടു വർക്ക് പദ്ധതിയിലെ സ്‌കോളർഷിപ് ഏറ്റവും അധികം കൈപ്പറ്റുന്നത് പെൺകുട്ടികളാണ്. കാരണം സംസ്ഥാനത്തെ ബിരുദധാരികളിൽ ബഹുഭൂരിപക്ഷവും പെൺകുട്ടികളാണെന്നും സി എസ് സുജാത പറഞ്ഞു.
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെയുള്ള പ്രതികരണംകൂടി ഇൗ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി പുഷ്പ ദാസ് പറഞ്ഞു. ടിനു സൈമൺ അധ്യക്ഷയായി. ടി വി അനിത, സി ഡി ബിന്ദു, അജുന ഹാഷിം, അജി ഫ്രാൻസിസ്, സോണി കോമത്ത്, ബീന കോമളം, റെനി ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.










0 comments