ഉപതെരഞ്ഞെടുപ്പ് ജനവിരുദ്ധ സർക്കാരിനുള്ള താക്കീതാകും: പി രാജീവ്

പാറക്കടവ് പഞ്ചായത്ത് പുളിയനം തെക്ക് നാലാംവാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
അധികാരത്തിലെത്തി മൂന്നുമാസം പിന്നിടുമ്പോഴേക്കും ജനജീവിതം ദുസ്സഹമാക്കിയ യുഡിഎഫ് സർക്കാരിനുള്ള താക്കീതായിരിക്കും സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്തെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു.
പാറക്കടവ് പഞ്ചായത്ത് പുളിയനം തെക്ക് നാലാംവാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും പി രാജീവ് അഭ്യർഥിച്ചു.
സനൽ മൂലംകൂടി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ ജോസ് തെറ്റയിൽ, മാത്യൂസ് കോലഞ്ചേരി, അഡ്വ. ബൈജുരാജ്, കെ കെ ഷിബു, സി കെ സലിംകുമാർ, കെ പി റജീഷ്, ജിബിൻ വർഗീസ്, പി ആർ രാജേഷ്, ഇ എസ് നാരായണൻ എന്നിവർ സംസാരിച്ചു. 28നാണ് ഉപതെരഞ്ഞെടുപ്പ്.










0 comments