നിർമാണം നിലച്ചു; കാലടി ബസ് സ്‌റ്റാൻഡ് കാടുമൂടി

കാലടി
കാലടി പഞ്ചായത്തിന്റെ ബസ് സ്‌റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം പാതിവഴിയിൽ നിലച്ചു. പ്രദേശം കാടുമൂടി തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി. 13 കോടിരൂപ ചെലവു വരുന്ന പദ്ധതി പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുന്പ് നിർമാണം തുടങ്ങിയെങ്കിലും കരാറുകാരന് പണം നൽകാത്തതുമൂലം നിലച്ചു. ആവശ്യത്തിന് സ്ഥലം ഉണ്ടായിരുന്നിട്ടും ഭരണനേതൃത്വത്തിന്റെ പിടിവാശിമൂലം എംസി റോഡിനോട് ചേർന്നാണ് കെട്ടിടം നിർമാണം തുടങ്ങിയത്.
എംസി റോഡ് 60 അടി വീതിയിൽ നാലുവരി പാതയാക്കുമ്പോൾ കെട്ടിടം പൂർണമായും പൊളിച്ചു നീക്കേണ്ടിവരും. 2025 ൽ എൽഡിഎഫ് എതിർപ്പുന്നയിച്ചെങ്കിലും പഞ്ചായത്ത് നടപടികളുമായി മുന്നോട്ട് പോയി. ബസ് സ്റ്റാൻഡ് ഇല്ലാത്തതുമൂലം പൊതുജനം പെരുവഴിയിലുമായി. ബസുകൾ ആളെ കയറ്റുന്നതും ഇറക്കുന്നതും എംസി റോഡിന്റെ വശങ്ങളിൽ ശങ്കര സ്തൂപത്തിനടുത്താണ്. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.










0 comments