6 പേർക്ക് പരിക്ക്
കടുങ്ങല്ലൂരിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

കടുങ്ങല്ലൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം
ആലുവ
എടയാര്‍ കടുങ്ങല്ലൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി ഡ്രൈവറും ബസ് യാത്രികരും ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധൻ രാത്രി ഏഴിന് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വൃന്ദാവനം കവലയ്ക്കുസമീപം ആലുവ ഭാഗത്തുനിന്നുമെത്തിയ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി എറണാകുളത്തുനിന്നും അങ്കമാലിക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഇരുവാഹനങ്ങളുടേയും മുന്‍ഭാഗം തകര്‍ന്നു. ബസിലെ സ്ത്രീകളുള്‍പ്പടെയുള്ള അഞ്ച് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടര്‍ന്ന് കടുങ്ങല്ലൂര്‍ എടയാര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫയര്‍ഫോഴ്‌സും ബിനാനിപുരം പൊലീസുമെത്തി വാഹനങ്ങള്‍ അപകടസ്ഥലത്തുനിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ആലുവ മാർത്താണ്ഡവർമ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ കടുങ്ങല്ലൂർ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് തിരക്കേറിയിരുന്നു.









0 comments