കാർ ബസിലിടിച്ച് അപകടം: 6 പേർക്ക് പരിക്ക്

ഉദയംപേരൂർ–വൈക്കം റോഡിൽ കാർ സ്വകാര്യ ബസിൽ ഇടിച്ചുണ്ടായ അപകടം
ഉദയംപേരൂർ
നിയന്ത്രണംവിട്ട കാർ സ്വകാര്യ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ ആറുപേർക്ക് പരിക്കേറ്റു. കോളനി ബസ് സ്റ്റോപ്പ് ഭാഗത്ത് വ്യാഴം രാവിലെ 7.45നായിരുന്നു അപകടം.
ഉദയംപേരൂരിൽ വൈക്കം റോഡിൽ പൂത്തോട്ട ഭാഗത്തുനിന്ന് തൃപ്പൂണിത്തുറ ഭാഗത്തേയ്ക്ക് വന്ന കാർ മുന്നിലുള്ള കാറിനെ മറികടക്കവേ എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. നിസാര പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










0 comments